.
Thursday, 19 January 2012
Saturday, 14 January 2012
അപ്പീലുകള്‍ നിയന്ത്രിക്കാന്‍ നടപടിയെടുക്കും-മന്ത്രി
തൃശ്ശൂര്‍: അപ്പീലുകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികള്‍ അടുത്ത വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം മുതല്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിശദീകരിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസമന്ത്രി.7190 വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ശനിയാഴ്ച വരെ 407 അപ്പീലുകളടക്കം 7597 പേര്‍ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
സാധാരണ ഗതിയില്‍ ഒരിനത്തില്‍ 14 പേരാണ് പങ്കെടുക്കേണ്ടത്. പക്ഷേ 25 പേരെ വരെ പ്രതീക്ഷിച്ചാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. അപ്പീലുകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ചില നിര്‍ദേശങ്ങള്‍ മുന്നിലുണ്ട്. അവ അടുത്ത കലോത്സവം മുതല്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.അപ്പീലുമായി തന്റെ അടുത്തു പോലും രക്ഷിതാക്കള്‍ എത്തുന്നുണ്ടെന്നും അവരെ താന്‍ പ്രോത്സാഹിപ്പിക്കാറില്ലെന്നും മന്ത്രി വ്യക്തമാക്കി.ഒഴിവാക്കേണ്ടവരെയൊക്കെ വിധികര്‍ത്താക്കളുടെ പാനലില്‍ നിന്ന് ഒഴിവാക്കിയെന്നും അബ്ദുറബ്ബ് പറഞ്ഞു. തന്റെ ശിഷ്യര്‍ ആരും മത്സരിക്കുന്നില്ലെന്നും മത്സരാര്‍ത്ഥികളുമായി ബന്ധമില്ലെന്നും സത്യവാങ്മൂലം വാങ്ങിച്ചാണ് വിധികര്‍ത്താക്കളെ നിയമിക്കുന്നത്. പരീക്ഷയും മറ്റും ഉളളതിനാലാണ് ഇത്തവണ ജില്ലാ കലോത്സവങ്ങള്‍ ഡിസംബറില്‍ പൂര്‍ത്തിയാകാത്തത്. അപ്പീലുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ജില്ലാ തലത്തില്‍ അപ്പീല്‍ കമ്മിറ്റികളുടെ തീരുമാനം വൈകുന്നത് സ്വാഭാവികം മാത്രമാണ്. അല്ലാതെ ബോധപൂര്‍വം അപ്പീല്‍ തീരുമാനങ്ങള്‍ വൈകിപ്പിക്കാന്‍ വകുപ്പ് ശ്രമിക്കുന്നില്ല-മന്ത്രിക്കൊപ്പം ഉണ്ടായിരുന്ന പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എ. ഷാജഹാന്‍ പറഞ്ഞു. മേയര്‍ ഐ.പി.പോള്‍, തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ, ബാബു എം. പാലിശ്ശേരി എം.എല്‍.എ എന്നിവരും മന്ത്രിയ്‌ക്കൊപ്പമുണ്ടായി.
Tuesday, 10 January 2012
കലോൽസവ സര്‍ട്ടിഫിക്കറ്റ് എത്തിക്കണം
പാലക്കാട്: ജനുവരി 16 മുതല്‍ 22 വരെ തൃശ്ശൂരില്‍ നടക്കുന്ന കേരള സ്കൂള്‍ കലോല്‍സവത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹരായ കുട്ടികള്‍ ഐഡ ന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കട്ടിന്റെ രണ്ട് കോപ്പി ജനുവരി 11 (ബുധന്‍) 5 മണിക്കുള്ളില്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഓഫീസില്‍ എത്തിക്കണമെന്ന്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഹമീദ് കൊമ്പത്ത് അറിയിച്ചു. ഫോണ്‍ നമ്പര്‍ 9895104555, 9895862413.
Thursday, 5 January 2012
പാലക്കാടിന് കിരീടം
വല്ലപ്പുഴ: വല്ലപ്പുഴയ്ക്ക് വര്‍ണരാവുകള്‍ നല്‍കി നാലുനാള്‍ നീണ്ടുനിന്ന റവന്യുജില്ലാ സ്‌കൂള്‍കലോത്സവത്തില്‍ പാലക്കാട് ഉപജില്ല 301 പോയന്റോടെ ഓവറോള്‍ചാമ്പ്യന്മാരായി.
ഹൈസ്‌കൂള്‍ ജനറല്‍വിഭാഗത്തില്‍ 301 പോയന്റോടെ പാലക്കാട് ഉപജില്ല ഒന്നാമതും 286 പോയന്റോടെ പട്ടാമ്പി ഉപജില്ല രണ്ടാമതും 265 പോയന്റോടെ ഒറ്റപ്പാലം മൂന്നാംസ്ഥാനവുംനേടി.
യു.പി. വിഭാഗത്തില്‍ 120 പോയന്റോടെ മണ്ണാര്‍ക്കാട് ഉപജില്ല ഒന്നാംസ്ഥാനവും 117 പോയന്റോടെ പാലക്കാട് ഉപജില്ല രണ്ടാംസ്ഥാനവും 110 പോയന്റോടെ പട്ടാമ്പി ഉപജില്ല മൂന്നാംസ്ഥാനവുംനേടി.
ഹയര്‍സെക്കന്‍ഡറിവിഭാഗത്തില്‍ 323 പോയന്റോടെ പാലക്കാട് ഉപജില്ലയും 277 പോയന്റോടെ ഒറ്റപ്പാലം ഉപജില്ലയും 264 പോയന്റോടെ തൃത്താല ഉപജില്ലയും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍നേടി.
യു.പി. ജനറല്‍വിഭാഗത്തില്‍ 61 പോയന്റോടെ ബി.എസ്.എസ്. ഗുരുകുലം ആലത്തൂരും 60 പോയന്റോടെ ഒറ്റപ്പാലം എല്‍.എസ്.എന്‍. സ്‌കൂളും 45 പോയന്റോടെ പട്ടാമ്പി സെന്റ് പോള്‍സ് സ്‌കൂളും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍നേടി.
ഹൈസ്‌കൂള്‍വിഭാഗത്തില്‍ 156 പോയന്റോടെ ബി.എസ്.എസ്. ഗുരുകുലം ആലത്തൂരും 83 പോയന്റോടെ എം.ഇ.എസ്. എം.എച്ച്.എസ്.എസ്. ഒലവക്കോടും 81 പോയന്റോടെ ഷൊറണൂര്‍ സെന്റ് തെരേസാസ് സ്‌കൂളും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍നേടി.
ഹയര്‍സെക്കന്‍ഡറി ജനറല്‍വിഭാഗത്തില്‍ 122 പോയന്റോടെ ആലത്തൂര്‍ ബി.എസ്.എസ്. ഗുരുകുലം ഒന്നാംസ്ഥാനവും 102 പോയന്റോടെ വാണിയംകുളം ടി.ആര്‍. കെ.എച്ച്.എസ്. രണ്ടാംസ്ഥാനവും 92 പോയന്റോടെ ചളവറ എച്ച്.എസ്.എസ് മൂന്നാംസ്ഥാനവും നേടി.
കലോത്സവത്തിന്റെ സമാപനസമ്മേളനം സി.പി. മുഹമ്മദ് എം.എല്‍.എ. ഉദ്ഘാടനംചെയ്തു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാഖ് അധ്യക്ഷയായി.
വി.ടി. ബല്‍റാം എം.എല്‍.എ. വിജയികള്‍ക്കുള്ള സമ്മാനവിതരണം നടത്തി. ഒറ്റപ്പാലം ഡി.ഇ.ഒ. കെ.ആര്‍. വാസന്തി, ഒറ്റപ്പാലം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഗൗരി, ഒ. സുലൈഖ, ഇ. മറിയ, എന്‍. നന്ദവിലാസിനി തുടങ്ങിയവര്‍ സംസാരിച്ചു.

Subdistrict Point ( Festival : HS General) അവസാനിച്ചു.
| Kerala School Kalolsavam | ||
| Subdistrict Point ( Festival : HS General) | ||
| Sl.No. | Subdistrict | Point |
| 1 | Palakkad | 301 |
| 2 | Pattambi | 286 |
| 3 | Ottapalam | 265 |
| 4 | Cherpulassery | 244 |
| 5 | Alathur | 243 |
| 6 | Thrithala | 231 |
| 7 | Mannarkkad | 227 |
| 8 | Shornur | 219 |
| 9 | Kollamghode | 202 |
| 10 | Chittur | 174 |
| 11 | Parali | 159 |
| 12 | Coyalamannam | 93 |
Subscribe to:
Posts (Atom)